Oct 6, 2022

പട്ടികവർഗ്ഗ കോളനികളിൽ സമ്പൂർണ്ണ പാർപ്പിട ദൗത്യമേറ്റെടുത്ത് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്.


കൂടരഞ്ഞി .
കേരളത്തിലെ  പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ മനുഷ്യ വിഭവശേഷി ഫലപ്രദമായി പ്രയോജനപ്പെടുത്തി അവരെ നൂതനമായ സ്വയംതൊഴില്‍‍‍ സംരംഭങ്ങളില്‍‍‍ ഏര്‍പ്പെടാ൯‍ പ്രാപ്തരാക്കുകയും അതുവഴി ദേശീയ വികസനത്തിന്‍റെ മുഖ്യധാരയിലേക്ക്‌ കൊണ്ടു‍വന്ന്‌ അവരുടെ സര്‍വ്വതോന്‍മുഖമായ പുരോഗതി നേടുകയും ചെയ്യുക എന്ന പരമമായ ലക്ഷൃം കൈവരിക്കുക എന്നതിനോടൊപ്പം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവന രഹിതർക്കും , ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്ന ഉദ്ദേശത്തോടെ സർക്കാറിന്റെ ഫ്ലാഗ് ഷിപ്പ് പ്രൊജക്ടുകളിൽ ഒന്നായ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യിൽ അർഹരായ മുഴുവൻ പട്ടിക വർഗ്ഗ വിഭാഗക്കാരെയും ഉൾപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുത്ത് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വിവിധ ഘട്ടങ്ങളിലായി  16 - വീടുകൾ അനുവദിക്കുകയുണ്ടായി.
എത്തിപ്പെടാൻ പ്രയാസമുള്ള  ഇടങ്ങളായ ചുള്ളിയകം, അകമ്പുഴ പട്ടിക വർഗ്ഗ കോളനി നിവാസികളെ സ്വയം തൊഴിൽ ചെയ്ത് ജീവനോപാധി കണ്ടെത്തുന്നതിനും ചൂഷണത്തിൽ നിന്നും മോചിപ്പിക്കുന്നതിനുമായി മാറ്റി പാർപ്പിക്കുന്നതിന് ഗതാഗതയോഗ്യമായതും ജലലഭ്യതയുള്ളതുമായ 3.67 ഏക്കർ ഭൂമി വാങ്ങി നൽകിയിട്ടുണ്ട്. ഇങ്ങിനെ മാറ്റിപ്പാർപ്പിക്കേണ്ട  കുടുംബങ്ങൾക്കനുവദിച്ച 4 വീടുകളുടെ തറക്കൽ ഇടൽ കർമ്മം "എല്ലാവരും ഉന്നതിയിലേക്ക്"  എന്ന ലക്ഷ്യം  കൈവരിക്കുന്നതിന് 2022 ഒക്ടോബർ 2 മുതൽ 16 വരെ നടത്തുന്ന  പട്ടിക ജാതി/വർഗ്ഗ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി 2022 ഒക്ടോബർ 7 - ന് രാവിലെ കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ പനക്കച്ചാൽ പീലിക്കുന്നിൽ ബഹു: തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ശ്രീ. ലിന്റോ ജോസഫ് നിർവ്വഹിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം  സ്വാഗതം ചെയ്യുന്നു
ആദർശ് ജോസഫ്
പ്രസിഡന്റ് കൂടരഞ്ഞി
ഗ്രാമപഞ്ചായത്ത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only