Oct 22, 2022

കൂടരത്തി ക്ഷീരോല്പാദക സഹകരണ സംഘം ഭരണസമതി തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് പാനലിന് വിജയം


കൂടരഞ്ഞി :ക്ഷീരോല്പാദക സഹകരണ സംഘത്തിലേക്ക് നടന്ന തിരഞ്ഞടുപ്പിൽ എൽഡിഎഫ് പാനലിന് വിജയം. കർക്ഷകരുടെ നേതൃത്വത്തിൽ രൂപികരിച്ച കർഷക മുന്നണിയും എൽ.ഡി എഫ് പാനലും തമ്മിലായിരുന്നു മത്സരം.
എൽ ജെ ഡി 6 സീറ്റും സി.പി.എം 3 സീറ്റുമാണ് നേടിയത്. തുടർന്ന് നടന്ന ഭരണ സമതി യോഗം എൽ ജെഡി യിലെ അലക്സ് കുര്യാക്കോസിനെ പ്രസിഡൻ്റായും സി.പി.എം ലെ റീന ബേബി താഴെ പൊയിൽ താഴത്തിനെ വൈസ് പ്രസിസന്റായും തെരഞ്ഞടുക്കപ്പെട്ടു.

പ്രിൻസ് കാര്യപുറം, ജിനേഷ് തെക്കനാട്ട്, അജീഷ് കരിയാത്തുംകുഴി,സജനി വാസു അമ്പലക്കണ്ടി, ലിഷ ഷാജു മൂത്തേടത്ത്, ഷിന്റോ നിരപ്പേൽ , സഫിയ ഹലീൽ എന്നിവരാണ് തെരഞ്ഞടുക്കപ്പെട്ട മറ്റുള്ളവർ, എൽ ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച വോട്ടർമാർക്ക് എൽഡിഎഫ് തെരഞ്ഞടുപ്പ് കമ്മറ്റി നന്ദി അറിയിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only