ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് ,ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിത രീതികളിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗനിർണയവും നിയന്ത്രണവും ലക്ഷ്യം വെച്ചുകൊണ്ട് രൂപകല്പന ചെയ്ത സമഗ്ര പദ്ധതിയാണ് ജീവതാളം.
പദ്ധതിയുടെ പഞ്ചായത്ത് തല ശില്പശാല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജീവതാളം പദ്ധതിയെക്കുറിച്ച് ജില്ലാ കോർ കമ്മിറ്റി അംഗം സിപി സുരേഷ് ബാബു വിശദീകരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഫെസിനാ ഹസ്സൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാമചന്ദ്രൻ കരിമ്പിൽ ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിടി അഗസ്റ്റിൻ, വാർഡ് മെമ്പർമാരായ ബിന്ദു ജോൺസൺ, മുഹമ്മദലി കെ എം, ലിസിസണ്ണി, ബീന പി. അപ്പു കോട്ടയിൽ, ഷൗക്കത്തലി കെ എം, അബ്ദുറഹിമാൻ ( എച്ച് എസ്സ് മുക്കം സി.എച്ച്.സി) ബിബിൻ ജോസഫ് (സെക്രട്ടറി ഗ്രാമപഞ്ചായത്ത്) ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ ,ഷില്ലി എൻ.വി ,സി ഡി എസ്സ് ചെയർപേഴ്സൺ പ്രീതി രാജീവ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വായനശാല പ്രതിനിധികൾ, കായികാധ്യാപകർ ,കുടുംബശ്രീ പ്രവർത്തകർ, ആശാപ്രവർത്തകർ ,ഐ.സി.ഡി.എസ്സ് പ്രവർത്തകർ,വ്യാപാരി പ്രതിനിധികൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, വാർഡ് വികസന സമിതി കൺവീനർമാർ, എസ് സി എസ് ടി പ്രൊമോട്ടർമാർ എന്നിവർ സംസാരിച്ചു.
ഓരോ വാർഡിലും ആദ്യഘട്ടത്തിൽ 100 വീടുകൾ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിക്കും. തുടർന്ന് 18 വയസ്സിനു മുകളിൽ പ്രായമുള്ള മുഴുവൻ പേരെയും സ്ക്രീനിംഗ് നടത്തി രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കും. ആദ്യത്തെ ക്ലസ്റ്ററിലെ സ്ക്രീനിങ്ങിനു ശേഷം അടുത്ത 100 വീടുകൾ തിരഞ്ഞെടുത്ത് പ്രവർത്തനം തുടരും. പഞ്ചായത്തിലെ മുഴുവൻ പേരെയും സ്ക്രീൻ ചെയ്ത് ആവശ്യമായ ബോധവൽക്കരണവും ചികിത്സയും നൽകാനാണ് ജീവതാളം പദ്ധതി ലക്ഷ്യമിടുന്നത്.
Post a Comment