തിരുവമ്പാടി : വനം വകുപ്പിന്റെ നിയുക്ത ഇക്കോ ടൂറിസം പദ്ധതി പ്രദേശമായ കക്കാടം പൊയിൽ സ്വർഗ്ഗം കുന്ന് പ്രദേശം പ്ലാസ്റ്റിക് മാലിന്യമുക്തമാക്കി നീലേശ്വരം ഗവ. ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയർമാർ. വനം വകുപ്പിന്റെ പീടികപ്പാറ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള ഈ സ്ഥലത്ത് നിലവിൽ സഞ്ചാരികൾക്ക് പ്രവേശനം ഇല്ല. എന്നാൽ വിലക്കുകൾ ലംഘിച്ച് എത്തുന്ന സഞ്ചാരികൾ നിക്ഷേപിച്ച പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളുമാണ് വിദ്യാർത്ഥികൾ നീക്കം ചെയ്തത്. മാലിന്യമുക്തമാക്കൽ പദ്ധതി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീമതി. സീന ബിജു കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രസന്നകുമാർ മുഖ്യാതിഥിയായ ചടങ്ങിൽ കക്കാടം പൊയിൽ ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് സണ്ണി ചെമ്പാട്ട്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എ അജാസ്, അയ്യൂബ് കെ.ജി, അശ്വതി ഒ.ടി, ധനുഷ് എന്നിവർ സംസാരിച്ചു. പ്രവൃത്തികൾക്ക് ഫോറസ്റ്റ് വാച്ചർ മുഹമ്മദ് സി.കെ, അജിൽ ബിനോയി , ഹഫ്സിന എന്നിവർ നേതൃത്വം നൽകി.
Post a Comment