Oct 17, 2022

യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത,കുടുംബം പരാതി നല്‍കി


കത്തറമ്മൽ :വലിയപറമ്പ് നെല്ലിക്കുന്നുമ്മൽ മനോജിന്റെ  മകൻ സായൂജ് ലാലിന്‍റെ (18) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം കൊടുവള്ളി പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച പുലർച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

തലേ ദിവസം സഹോദരനൊപ്പം ഭക്ഷണം കഴിച്ച് ഒന്നിച്ച് കടന്നുറങ്ങിയതാണ്. വീട്ടിൽ യാതൊരു പ്രശ്നവുമില്ലെന്നും മരണത്തിൽ സംശയം ഉണ്ടെന്നും സുഹൃത്തുക്കളെയും മറ്റും ചോദ്യം ചെയ്യണമെന്നും  കൊടുവള്ളി പോലീസിൽ നൽകി യ പരാതിയിൽ പറയുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only