Oct 17, 2022

രണ്ടാം വാർഡ് ചോലക്കുളം നവീകരണ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .

 
മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച രണ്ടാം വാർഡിലെ ചോലക്കുളം   കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജംഷീദ് ഒളകര അദ്ദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ആമിന എടത്തിൽ, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താ ദേവി മൂത്തേടത്ത്, ഗ്രാമ പഞ്ചായത്ത് അംഗം സുനിതാ രാജൻ, ശ്രീനിവാസൻ കാരാട്ട്, ടി. കെ. സുധീരൻ, ടി. പി. ജബ്ബാർ, കൃഷ്ണൻ കുട്ടി മാസ്റ്റർ,കെ പി മുജീബ്, ശശി മാംകുന്നുമ്മൽ, ചതുക്കൊടി മുഹമ്മദ്,    സി റാജിദ്., കെ. പി. സുബ്രഹ്മണ്യൻ, ടി. കെ. ചാത്തുക്കുട്ടി, മൂസ്സ കാക്കേങ്ങൽ, സന്തോഷ് കമ്പിളിയിൽ, കോരല്ലുർ വേണുമോഹനൻ, അപ്പുക്കുട്ടൻ പി.ടി ഹംസ. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only