തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സമീപ പഞ്ചായത്തിൽ ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
വാർഡ് മെമ്പർമാരായ മുഹമ്മദലി കെ എം, ബീന ആറാം പുറത്ത്, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ജലസ്രോതസ്സുകളുടെ ക്ലോറിനേഷൻ, ഓ ആർ എസ് വിതരണം, ആരോഗ്യ ബോധവൽക്കരണം എന്നിവ നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ ബി, മുഹമ്മദ് ഷമീർ പി പി. എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വയറിളക്കം, പനി, വയറുവേദന, ചർദ്ദി, രക്തം കലർന്ന മലം, നിർജലീകരണം എന്നിവയാണ് ഷിഗല്ല രോഗ ലക്ഷണങ്ങൾ.
ഷിഗല്ല പ്രതിരോധത്തിനായി ജനങ്ങൾ വ്യക്തി ശുചിത്വവും, ഭക്ഷണ ശുചിത്വവും, പരിസര ശുചിത്വവും പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, മെഡിക്കൽ ഓഫീസർ ഡോ. ഫെസീന ഹസൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Post a Comment