കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ പൂവാറൻതോട് ഗവൺമെന്റ് എൽ.പി സ്കൂളിന് മോണ്ടിലിസ് ഇന്ത്യ കമ്പനി സി.എസ്. ആർ ഫണ്ട് ഉപയോഗിച്ച് സൗജന്യമായി നിർമ്മിച്ചു നൽകിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം തിരുവമ്പാടി എം.എൽ.എ ശ്രീ ലിന്റോ ജോസഫ് നിർവഹിച്ചു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് അധ്യക്ഷനായി. കൊക്കോ കോർപ്പറേഷൻ ഇന്ത്യ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് മാനേജർ സി വിജയകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരയായ വി എസ് രവി,ജോസ് തോമസ്, റോസ്‌ലി ജോസ്, മെമ്പർമാരായ എൽസമ്മ ജോർജ്, ബോബി ഷിബു,ജെറീന റോയ്,സീന ബിജു,AEO ഓംകാരനാഥൻ, ബിപിസി. ശിവദാസൻ, പ്രധാന അദ്ധ്യാപിക സുബൈദ കെ. പി,
പി ടി എ. പ്രസിഡന്റ് രാജേന്ദ്രൻ,
മുൻ ഹെഡ്മാസ്റ്റർ മുസ്‌തഫ ചെന്നമങ്ങലൂർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment