കളിപ്പാറ കുടിവെള്ള പദ്ധതിയുടെ കിണർ ഇവിടെ റോഡിനോട് ചേർന്നാണുള്ളത്. റോഡ് നവീകരിച്ചപ്പോൾ കിണർ മാറ്റി സ്ഥാപിച്ചിരുന്നില്ല. അതിനാൽ റോഡിന്റെ ഈ ഭാഗത്ത് വീതി കുറവാണ്. ഗേറ്റും പടി റോഡ് വന്നുചേരുന്നതും ഈ ജംഗ്ഷനിലാണ്. കൊടും വളവും വീതികുറവും കാരണം സ്ഥല പരിചയം ഇല്ലാത്തവരാണ് ഇവിടെ കൂടുതലായും അപകടത്തിൽപ്പെടുന്നത്. പ്രശ്ന പരിഹാരത്തിന് ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment