കൂടരഞ്ഞി :കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ സ്കൂൾ എൻഎസ്എസിന്റെ നേതൃത്വത്തിൽ നിർമ്മിച്ച നാലാമത്തെ വീടിന്റെ താക്കോൽദാനവും തനതിടം ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും നിർധന വിദ്യാർഥിയുടെ ജപ്തി ഭീഷണി നേരിടുന്ന വീടിൻറെ ആധാരം തിരിച്ചെടുത്ത് കുടുംബത്തിന് കൈമാറുന്ന ചടങ്ങും നടന്നു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് സ്റ്റേറ്റ് കോഡിനേറ്റർ ഡോക്ടർ ജേക്കബ് ജോൺ , കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്,മനോജ് കുമാർ കാണിച്ചു കുളങ്ങര,സി എസ് ശ്രീജിത്ത് , സില്ലി .ബി. കൃഷ്ണ പ്രിൻസിപ്പാൾ അബ്ദു നാസിർ , നിയാസ് ചോല , അബ്ദുസലാം, അർച്ചന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Post a Comment