പന്തീരാങ്കാവ് : ഗുരുതരമായി കടിച്ചു പരിക്കേൽപ്പിച്ച നായയെ സാഹസികമായി പിടിച്ചുകെട്ടി നടുവീട്ടിൽ അബ്ദുൾ നാസർ. പന്തീരാങ്കാവ് പന്നിയൂർകുളത്ത് വെള്ളിയാഴ്ച പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴാണ് നാസറിന് കടിയേൽക്കുന്നത്.കടിച്ചുകുടയുന്നതിനിടയിലും നാസർ വളരെ സാഹസികമായാണ് നായയെ കീഴ്‌പ്പെടുത്തിയത്. സംഭവംകണ്ട് ഓടിയെത്തിയവരുടെ സഹായത്തോടെ കയറുപയോഗിച്ച് നായയെ കെട്ടിയിടുകയായിരുന്നു. തന്നെ കടിച്ച നായ ഇനിയും ആളുകളെ കടിക്കുന്നത് തടയാനാണ് വളരെ പ്രയാസപ്പെട്ട് പിടിച്ചതെന്ന് നാസർ പറഞ്ഞു.ശരീരത്തിന്റെ പല ഭാഗങ്ങളിലും കടിയേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. പ്രദേശവാസിയുടെ വളർത്തുനായയാണിതെന്ന് പിന്നീട് തിരിച്ചറിയുകയും ഉടമയെത്തി കൊണ്ടുപോകുകയും ചെയ്തു.
Post a Comment