മുക്കം:തോട്ടിലും കൃഷി ഭൂമിയിലും കക്കൂസ് മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധരെ അതിസാഹസികമായി പിടികൂടി മുക്കം പോലീസ്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിഹാബ് മാട്ടുമുറിയുടെയും അംഗം ഫസൽ കൊടിയത്തൂരിൻ്റെയും നെല്ലിക്കാപറമ്പ് സന്നദ്ധ സേനയുടെയും നേതൃത്വത്തിൽ രാവിലെ മുതൽ ആരംഭിച്ച ഓപറേഷനാണ് ഇന്ന് പുലർച്ചെ വിജയം കണ്ടത്.
മുക്കം പോലീസ് സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള അഞ്ച് പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി നൽകിയ പരാതിയിലാണ് മുക്കം പോലീസ് പഴുതsച്ച അന്വേഷണം നടത്തിയത്. കോഴിക്കോട് ഭാഗത്തു നിന്നും വന്ന ടാങ്കർ ലോറിയെ മുക്കം പോലീസ് പിന്തുടർന്ന് പെരിന്തൽമണ്ണയിൽ വെച്ച് തന്ത്രപൂർവ്വം പിടികൂടുകയായിരുന്നു.
Post a Comment