Oct 11, 2022

നീയൊക്കെ ഒരു അമ്മയാണോ? അത് റെഡിമെയ്ഡ് കുഞ്ഞല്ലേ’: നൊന്തു പ്രസവിക്കാൻ സൗകര്യമില്ല, ചോദിക്കാൻ നിങ്ങളാര്?".

വിവാഹം കഴിഞ്ഞ് ഒരു മാസം
പിന്നിടുന്നതിനു മുൻപ് വിശേഷമായില്ലേ എന്നു ചോദിക്കുന്ന സമൂഹം പുതിയൊരു കുറ്റാരോപണവുമായി എത്തിയിരിക്കുകയാണ്. വാടകഗർഭപാത്രത്തിലൂടെ അമ്മയായി എന്നറിയുമ്പോൾ  അവളൊക്കെ ഒരു സ്ത്രീയാണോ? അമ്മയാണോ? എന്ന് പലരും അടക്കം പറയുന്നു. ചിലർ ഉറക്കെ ചോദിക്കുന്നു. എന്തിനാണ് ഈ അനാവശ്യ വിലയിരുത്തലുകളും ആരോപണങ്ങളും? നൊന്തു പ്രസവിച്ചാലേ അമ്മയാകൂ എന്നുണ്ടോ? പ്രസവിച്ചാ‌ലേ അവളുടെ സ്ത്രീത്വം പൂര്‍ണമാവൂ എന്നുണ്ടോ? കുഞ്ഞുങ്ങൾ വേണോ വേണ്ടയോ എന്നും അതെങ്ങനെ വേണമെന്നും തീരുമാനിക്കാനുള്ള സർവ സ്വാതന്ത്ര്യവും ദമ്പതികൾക്കുണ്ട്. അവർ ഇഷ്ടമുള്ള മാർഗം സ്വീകരിക്കുന്നതിന് മറ്റുള്ളവർക്കെന്താണ്?

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only