Oct 11, 2022

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സമഗ്ര നീർത്തടാധിഷ്ടിത പദ്ധതി


കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്. മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നീരുറവ് സമഗ്ര നീർത്തടാധിഷ്ടിത പദ്ധതി . നീർത്തട വികസനവും മണ്ണ്, ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതി പുനസ്ഥാപനവും നീർച്ചാലുകളുടെയും അവ ഉൾപ്പെടുന്ന നീർത്തടത്തിന്റെയും സമഗ്രവികസനവും ലക്ഷ്യമിടുന്ന പദ്ധതിയാണിത്. ഇന്ന് 11 - 10 -22 നു നടന്ന പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അസി.സെക്രട്ടറി ശ്രീ. അജിത്ത് പി.എസ്,
വാർഡ് മെമ്പർമാരായ ശ്രീമതി. ജെറീന റോയ്, ശ്രീ. ജോണി സെബാസ്റ്റ്യൻ , ശ്രീമതി.ബോബി ഷിബു , ജോയിന്റ് ബി.ഡി.ഒ. ഷിനോദ് കുമാർ , VEO ജോസ് കുര്യാക്കോസ്  എന്നിവരുടെ നേത്യത്വത്തിൽ നടന്ന പരിശീലന പരിപാടിയിൽ ശ്രീമതി. രമ്യ (AE). ശ്രീ. അമൽ (AE) ശ്രീ.മുഹമ്മദ് മുസ്തഫ (AE)എന്നിവർ പദ്ധതിയെ കുറിച്ച്  ക്ലാസ് എടുത്തു. തൊഴിലുറപ്പ് പ്രവർത്തകർ, മേറ്റ് മാർ കർഷകർ, കുടുംബശ്രീ പ്രവർത്തകർ , എന്നിവർ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only