മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തൃക്കുടമണ്ണക്കടവിൽ ഒഴുക്കിൽപെട്ട് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.
വെസ്റ്റ് ബംഗാൾ സ്വദേശി കർണാലിയാസിന്റെ (45) മൃതദേഹമാണ് തൃക്കുടമണ്ണ കടവിലെ 500 മീറ്റർ താഴെ ഭാഗത്ത് നിന്നും മുക്കം ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെ കുളിക്കുന്നതിനിടെയാണ് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായത്.മുക്കം ഫയർഫോഴ്സും മറ്റുറെസ്ക്യൂ ടീം അംഗങ്ങളും വിവിധ സന്നദ്ധ സേനാംഗങ്ങളും രണ്ടുദിവസങ്ങളിലായി തിരച്ചിൽ നടത്തി.അസി. സ്റ്റേഷൻ ഓഫിസർ എം.സി. മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അഭിലാഷ്, മനുപ്രസാദ്, ജയേഷ്, അജേഷ്, നിയാസ്, അഖിൽ, വിജയകുമാർ, ജോഷി എന്നിവർ തിരച്ചിലിനു നേതൃത്വം നൽകി.
Post a Comment