താമരശ്ശേരി :ചെന്നൈയിൽനിന്ന് മൈസൂരു നഞ്ചൻകോടിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻയന്ത്രങ്ങളുമായി
പോവുകയായിരുന്ന രണ്ട് ട്രെയ്‌ലർ ലോറികൾ പേരാമ്പ്ര, നാദാപുരം വഴി കണ്ണൂർ-മംഗളൂരു പാതയിലൂടെ തിരിച്ചുവിടാനുള്ള സാധ്യത പരിശോധിക്കാൻ ജില്ലാഭരണകൂടത്തിന്റെ നിർദേശം. കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല ചർച്ചയിലാണ് ബദൽപാത നിർദേശിച്ചത്. യോഗത്തിൽ താമരശ്ശേരി പോലീസ് ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിൻ, ട്രാഫിക് എസ്.ഐ. പി.കെ. വിപിൻ, ആർ.ടി.ഒ, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഗതാഗതക്കുരുക്ക് പതിവായ ചുരംപാതയിലൂടെയുള്ള യാത്രയ്ക്ക് സെപ്റ്റംബർ 10-ന് അനുമതി നിഷേധിച്ച ജില്ലാഭരണകൂടം കൊയിലാണ്ടി-മംഗളൂരു പാത വഴി വാഹനങ്ങൾ തിരിച്ചുവിടാനായിരുന്നു നിർദേശിച്ചത്.

Post a Comment