Oct 15, 2022

സംരംഭകത്വ വർഷം ആറുമാസം പിന്നിടുമ്പോൾ കാരശ്ശേരി ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം


മുക്കം :കാരശ്ശേരി . സംരംഭകത്വ വർഷം ആറുമാസം പിന്നിടുമ്പോൾ കാരശ്ശേരി ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം.സംസ്ഥാനത്തെ 1155 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംസ്ഥാനതലത്തിൽ 93 സ്ഥാനവും ജില്ലാതലത്തിൽ 9 സ്ഥാനവും താലൂക്കടിസ്ഥാനത്തിൽ 4 സ്ഥാനവും കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനവും കൈവരിച്ച് കാരശ്ശേരി പഞ്ചായത്ത് സംരംഭകത്വ പ്രോൽസാഹനത്തിൽ മുന്നിട്ട് നിൽക്കുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ പഞ്ചായത്തിനു ലഭിച്ച ലക്ഷ്യം ഈ സാമ്പത്തിക വർഷം നൂറ്റിനാൽപ്പത്തി രണ്ട് പുതിയ യൂണിറ്റുകൾ ആരംഭിക്കുക എന്നതായിരുന്നു. ആറുമാസം കൊണ്ട് പുതിയ സംരഭകരെ കണ്ടെത്താനും 85 പുതിയ യൂണിറ്റുകൾ ആരംഭിക്കാനും സാധിച്ചു. ഇതു വഴി ഏകദേശം അഞ്ഞൂറ്റിപതിനഞ്ച് ലക്ഷം രൂപയുടെ നിക്ഷേപവും ഇരുന്നൂറ്റിപതിനഞ്ച് പേർക്ക് തൊഴിലവസരങ്ങളും പഞ്ചായത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞു. പകുതി വർഷം പിന്നിടുമ്പോൾ ലക്ഷ്യത്തിന്റെ അറുപത് ശതമാനം നേട്ടമാണ് കാരശ്ശേരി പഞ്ചായത്ത് കൈവരിച്ചത്. കാരശ്ശേരി പഞ്ചായത്ത് ഹാളിൽ ചേർന്ന് പഞ്ചായത്ത് തല റിവ്യൂ യോഗം പഞ്ചായത്തിലെ സംരംഭകത്വ പ്രവർത്തനങ്ങൾ വിലയിരുത്തുകയും പുതിയ കർമ്മ പദ്ധതിക്ക് രൂപം നൽകുകയും ചെയ്ത ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സ്മിത വി.പി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, അജിത് , സിജി സിബി, സുകുമാരൻ , ജംഷിദ് ഒളകര , ചിത്ര കെ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only