താമരശേരി- വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് രജിസ്ട്രേഷനുള്ള വാഹനമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം രജിസ്ട്രേഷനിലുള്ള കാർ ഇന്ന് കസ്റ്റഡിയിൽ എടുക്കും. വാഹനങ്ങൾ വാടകയ്ക്ക് നൽകിയതെന്നാണ് ഉടമകളുടെ മൊഴി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് താമരശേരി തച്ചംപൊയിൽ അവേലം സ്വദേശി മുഹമ്മദ് അഷ്റഫിനെ കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഘത്തിലൊരാൾ രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതിയാണെന്നാണ് സൂചന
Post a Comment