എളേറ്റിൽ :ആയുധങ്ങളുമായി രാത്രി വീട്ടിൽക്കയറി യുവാവിനെ ആക്രമിച്ചസംഭവത്തിൽനാലുപേർ പിടിയിൽ. എളേറ്റിൽ പുളിക്കിപ്പൊയിൽ ഷൗക്കത്തലി (35), എളേറ്റിൽ കോട്ടോപ്പാറ ഹനീഫ (47), പുളിക്കിപ്പൊയിൽ ഷറഫുദ്ദീൻ (43), പന്നിക്കോട്ടൂർ നാരായണകുന്നുമ്മൽ സക്കരിയ (39) എന്നിവരെ യാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കിഴക്കോത്ത് എളേറ്റിൽ വട്ടോളി പുതിയേടത്തുകുന്നുമ്മൽ ചന്ദ്രന്റെ വീട്ടിൽ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരുസംഘം അക്രമം നടത്തിയത്. അക്രമത്തിൽ ചന്ദ്രന്റെ മകൻ പുതിയേടത്ത് കുന്നുമ്മൽ അനീഷ് ചന്ദ്രനെ അക്രമിച്ചു ഗുരുതരമായി പരുക്കേൽപിക്കുകയായിരുന്നു.അനീഷിന്റെ ഇരട്ട സഹോദരനുമായുളള പ്രശ്നമാണ് അക്രമത്തിൽ കലാശിച്ചത്.
Post a Comment