Oct 12, 2022

"പതിനേഴുകാരനെ വിവാഹം ചെയ്തു; മൂന്നുമാസം ഗർഭിണി; വിദ്യാർഥിനി അറസ്റ്റിൽ"


പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം ചെയ്ത കോളജ് വിദ്യാർഥിനി അറസ്റ്റിൽ. മേട്ടൂർ സ്വദേശിനിയായ 20കാരി മൂന്നുമാസം ഗർഭിണിയാണ്. പോക്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സേലത്തെ ഓമലൂര്‍ സ്വദേശിയാണ് ആൺകുട്ടി.

സ്വകാര്യ കോളജിലാണ് ഇരുവരും പഠിച്ചിരുന്നത്. ഏപ്രില്‍ മാസം കോളജിൽ പോയ 17കാരൻ പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ല. ഇതോടെ മകനെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. കരിപ്പൂർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ആൺകുട്ടിയുടെ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകുകയായിരുന്നു.

തുടർന്നുണ്ടായ അന്വേഷണത്തിൽ കൃഷ്ണഗിരിയിൽ നിന്ന് ഇരുവരെയും കണ്ടെത്തി. പെൺകുട്ടിയെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സേലം സിറ്റി കമ്മിഷണർ നജ്‍മുൽ ഹോഡ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only