Oct 1, 2022

'ദൃശ്യം' മോഡല്‍ കൊലപാതകം; യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്ന് സംശയം


കോട്ടയം: ചങ്ങനാശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്ന് സംശയം. എസി റോഡിലെ രണ്ടാം പാലത്തിന് സമീപമുളള വീടിന്റെ തറ തുരന്ന് പരിശോധിക്കാനൊരുങ്ങി പൊലീസ്. മൃതദേഹം കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തുവെന്നാണ് പൊലീസ് സംശയം. ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുക. ആലപ്പുഴയില്‍ നിന്നും ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണമാണ് വഴിത്തിരിവായത്.

ബിന്ദുകുമാര്‍(40) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് മാതാവ് ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്നുളള അന്വേഷണത്തിൽ ബിന്ദുകുമാറിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുളള തോട്ടില്‍ നിന്നും ലഭിച്ചു. ബൈക്ക് അപകടത്തിൽപ്പെട്ടതായിരിക്കാമെന്നായിരുന്നു പൊലീസിന്റെ ആദ്യ നി​ഗമനം. എന്നാൽ സമീപ പ്രദേശങ്ങളിലുളള യുവാവിന്റെ ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളിലെ വൈരുദ്ധ്യമാണ് ബിന്ദുകുമാറിന്റേത് കൊലപാതകമാണെന്ന് സംശയം ബലപ്പെടുത്തിയത്.

വിശദമായ അന്വേഷണത്തിൽ സഹോദരി ഭർത്താവ് ബിന്ദു കുമാറിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇത് സ്ഥിരീകരിക്കാനായി പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടിലേക്ക് ഡിവൈഎസ്പിയുടേയും തഹസിൽദാരുടേയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി വീടിന്റെ തറ തുരന്ന് പരിശോധിക്കും

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only