കൊല്ലം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പതിനെട്ടുകാരൻ പിടിയിൽ. കടയ്‌ക്കൽ ഇടത്തറ തോട്ടത്തുവിള വീട്ടിൽ നീരജിനെയാണ് കടയ്‌ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴിലും എട്ടിലും പഠിക്കുന്ന പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. ചടയമംഗലും, കടയ്‌ക്കൽ ഭാഗങ്ങളിലെ പെൺകുട്ടികളാണിവർ. ഇയാൾക്കെതിരെ സമാനമായ വേറെയും കേസുകളുണ്ടെന്നാണ് വിവരം.
പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും ഇയാൾ തന്ത്രപരമായി കൈക്കലാക്കിയിരുന്നു. ഇതിന് ശേഷം ഇവരെ ഭീഷണിപ്പെടുത്തി രാത്രിയിൽ വീടിന് പുറത്തെത്തിക്കുകയും, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇത്തരത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് നീരജിനെ നാട്ടുകാർ പിടികൂടിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ചോദ്യം ചെയ്യലിലാണ് മറ്റ് പെൺകുട്ടികളേയും പീഡിപ്പിച്ചുവെന്ന വിവരം ലഭിക്കുന്നത്. തെളിവെടുപ്പിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി.
Post a Comment