Nov 16, 2022

ആവേശങ്ങൾ അലയടിക്കുന്ന മുക്കം ഉപജില്ലാ കലോത്സവ മാമാങ്കത്തിന് ഔദ്യോഗിക തുടക്കം


തിരുവമ്പാടി: ആവേശങ്ങൾ അലയടിക്കുന്ന മുക്കം ഉപജില്ലാ കലോത്സവ മാമാങ്കത്തിന് ഔദ്യോഗിക തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ നിർവഹിച്ചു.


തിരുവമ്പാടി സേക്രഡ് ഹാർട്ട് യുപി സ്കൂളിൽ നടന്ന ചടങ്ങിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ തോമസ് നാഗപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി ഷംലൂലത്ത്, എ.ഇ.ഒ ഓംകാരനാഥൻ, റംല ചോലക്കൽ, ബിജു എണാറമണ്ണിൽ തുടങ്ങി നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only