സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഡെങ്കിപ്പനിക്കെതിരെ പ്രത്യേകജാഗ്രതാ നിര്‍ദേശം. ഡെങ്കിപ്പനി കേസുകൾ കൂടുതലുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ആരോഗ്യവകുപ്പിന്റെ പ്രത്യേക ഇടപെടല്‍. ഇവയ്ക്കൊപ്പം മറ്റ് ജില്ലകളിലും കൊതുകുനശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവർത്തനങ്ങളും ഊര്‍ജിതമാക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. സംസ്ഥാനതലത്തിൽ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിക്കും. ഹൈ റിസ്‌ക് പ്രദേശങ്ങളിൽ ഡിവിസി യൂണിറ്റുകളെ വിന്യസിക്കും.
ജില്ലാതല കര്‍മപദ്ധതി എല്ലായിടത്തും നടപ്പാക്കണം. വാര്‍ഡുതല ശുചിത്വ ഫണ്ട് ഫലപ്രദമായി വിനിയോഗിക്കണം. അടഞ്ഞുകിടക്കുന്ന വീടുകൾ, സ്ഥാപനങ്ങൾ, ഉപയോഗശൂന്യമായ ടയറുകൾ, ബ്ലോക്കായ ഓടകൾ, വീടിനകത്തെ ചെടികൾ, വെള്ളത്തിന്റെ ടാങ്കുകൾ, ഹാർഡ് വെയർ കടകളിലേയും, അടഞ്ഞ് കിടക്കുന്ന വീടുകളിലേയും ക്ലോസറ്റുകൾ, പഴയ വാഹനങ്ങൾ എന്നിവയും ശ്രദ്ധിക്കണം. ഫോഗിംഗ് ശാസ്ത്രീയമാക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം നിര്‍ദേശിച്ചു.
പൊതുജനങ്ങള്‍ നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം. പനി സങ്കീർണമാകുന്നതിനുമുന്‍പ് ചികില്‍സ തേടണം. വീടിനകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീടിനകത്തെ ചെടിച്ചട്ടികളിലും ഫ്രിഡ്ജിലെ ട്രേയിലും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.
Post a Comment