കോഴിക്കോട് ജില്ലയിലെ ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്കായി ഗ്രീൻസ് കൂടരഞ്ഞി ഒരുക്കുന്ന രാഗാസ് 2022 ചിത്രരചനാ മത്സരം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നവംബർ 12 ശനിയാഴ്ച നടത്തപ്പെടുന്നു. ഒരു പതിറ്റാണ്ടിലേറെയായി പാരമ്പര്യമുള്ള ഈ മത്സരം ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ പ്രതിഭകളെ കണ്ടെത്തുന്നതിൽ വലിയ തോതിൽ നിർണായകമായിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളായി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങളിൽ, പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റും ഓരോ വിഭാഗത്തിലും ആദ്യ മൂന്നു സ്ഥാനക്കാർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും നൽകുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാർഥിയുടെ സ്ക്കൂളിന് റോളിംഗ് ട്രോഫിയും നൽകുന്നതാണ്.
ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ് വരെ സബ് ജൂനിയർ വിഭാഗത്തിലും 5 മുതൽ 7 വരെ ജൂനിയർ വിഭാഗത്തിലും 8 മുതൽ പ്ലസ് ടു വരെ സീനിയർ വിഭാഗത്തിലുമാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. ആവശ്യമായ പേപ്പർ സംഘാടകർ നൽകുന്നതാണു്. അനുബന്ധമായ കളർ സാമഗ്രികൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ്. നവംബർ 12 രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നു. അതിനായി വിദ്യാർത്ഥിയുടെ പേര്, ക്ലാസ്, വിദ്യാലയത്തിലെ പ്രധാനാധ്യാപകർ നൽകുന്ന സാക്ഷ്യപത്രം/ സ്കൂൾ ഐഡൻറിറ്റി കാർഡ് എന്നിവയുമായി അന്നേദിവസം സ്കൂളിൽ എത്തേണ്ടതാണ് . 50 രൂപാ രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. മുൻകാല ചിത്രരചന വിജയികളുടെ ചിത്രപ്രദർശനവും ഉണ്ടായിരിക്കും എന്ന് പ്രോഗ്രാം ഡയറക്ടർ ജോയ് മച്ചു കുഴിയിൽ, പ്രസിഡണ്ട് ടോമി പ്ലാത്തോട്ടം എന്നിവർ അറിയിച്ചു.
Post a Comment