തിരുവമ്പാടി : പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വർഷമായ 2022-23 ൽ പദ്ധതി രൂപീകരണ മാർഗ്ഗരേഖ സംസ്ഥാന സർക്കാർ ഉത്തരവായി ഇറക്കിയത് 2022 ഏപ്രീൽ 19 ന് പദ്ധതി വർഷം ആരംഭിച്ചതിനുശേഷമാണെന്നിരിക്കെ പദ്ധതി വർഷത്തിലെ ഏഴ് മാസം പിന്നിട്ടിട്ടും പദ്ധതി ചിലവ് പുറകിലാണെന്ന ഇടത് വാദം രാഷ്ട്രീയ പ്രേരിതവും സംസ്ഥാന സർക്കാറിന്റെ നടപടികളെ തന്നെ തള്ളി പറയുന്നതുമാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും, വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാനും പറഞ്ഞു.
പതിനാലാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിനായി സംസ്ഥാന സർക്കാർ ഇറക്കിയ പദ്ധതി ആസൂത്രണ മാർഗ്ഗരേഖയിലെ എല്ലാ നടപടികളും കൃത്യമായി പാലിച്ചാണ് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയത്. ആദ്യ വർഷം എന്ന നിലയിൽ പദ്ധതി രൂപീകരണം വൈകുന്നത് സ്വാഭാവികമാണ്. 2022 ഏപ്രിൽ 19 ന് ഇറങ്ങിയ ഉത്തരവിനു പിന്നാലെ തന്നെ വർക്കിംഗ് ഗ്രൂപ്പുകൾ പുനസംഘടിപ്പിച്ച് ആസൂത്രണ പ്രക്രിയ ആരംഭിച്ചതാണ്. 2022 മെയ് 13 മുതൽ 21 വരെ ആസൂത്രണ ഗ്രാമസഭകൾ ചേർന്നുക്കൊണ്ട് പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കി. ജൂൺ 10 ന് വികസന സെമിനാർ നടത്തുകയും ശേഷം സ്റ്റാന്റിംഗ് കമ്മിറ്റികൾ ചേർന്ന് കരട് പദ്ധതികൾ തയ്യാറാക്കി ഭരണ സമിതി മുമ്പാകെ സമർപ്പിച്ച് ആവശ്യമായ ഫണ്ടുകൾ വകയിരുത്തി ഭരണ സമിതി അംഗീകരിച്ച അന്തിമ പദ്ധതി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജില്ലാ ആസൂത്രണ സമിതി മുമ്പാകെ സമർപ്പിക്കുകയും ചെയ്തു.
ജൂലൈ 27 ന് ഡി.പി. സി യുടെ അനുമതി വാങ്ങുകയും ചെയ്തു.അംഗീകാരം ലഭിച്ച പദ്ധതികൾ നിർവഹണം നടത്തുന്നതിനായി ഗുണഭോക്തൃ പട്ടികക്ക് ഗ്രാമസഭയുടെ അംഗീകാരം ആവശ്യമാണ്. സെപ്തംബർ 23-30 വരെ ഗുണഭോക്തൃ ഗ്രാമസഭകൾ നടത്തി. മുൻക്കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗ്രാമസഭക്ക് മുമ്പേ ഗുണഭോക്തൃ ഫോറങ്ങൾ വിതരണം ചെയ്ത് ഒരാഴ്ച്ചക്കാലം അതിനായി നീക്കിവെച്ചു.ലഭ്യമായ അപേക്ഷകൾ കരട് പട്ടിക തയ്യാറാക്കി പത്ത് ദിവസം പഞ്ചായത്ത് ഓഫീസിലും മറ്റു പൊതു ഇടങ്ങളിലും പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങൾ സ്വീകരിക്കാനും സമയം നൽകിയതിനു ശേഷമാണ് ഗ്രാമസഭ അംഗീകരിച്ചത്. ഗ്രാമസഭ അംഗീകരിച്ച അന്തിമ പട്ടിക ഒക്ടോബർ 15 ന് ഭരണ സമിതി അംഗീകരിക്കുകയും ചെയ്തു. ഏപ്രിൽ മാസത്തിൽ തുടങ്ങി ഒക്ടോബറിൽ അവസാനിച്ച പദ്ധതി രൂപീകരണ പ്രക്രിയ പൂർത്തീകരിക്കാൻ തന്നെ ഏഴ് മാസം എടുത്തു എന്നിരിക്കെ പദ്ധതി അവതാളത്തിലായി എന്ന് പറയുന്ന ഇടത് പക്ഷ മനസ് വികസനവിരുദ്ധമാണെന്നും.
വികസന ക്ഷേമ രംഗത്ത് വിട്ടു വീഴ്ച്ചയില്ലാതെ അതിവേഗം പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്ന ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെ പൊതുജന മദ്ധ്യേ താറടിക്കാനും അതിലൂടെ സമരത്തിന് വിഷയം കണ്ടെത്തുകയും ചെയ്യുക എന്ന ഇടത് നീക്കം ജനം തിരിച്ചറിയണം എന്നും.ഒക്ടോബർ അവസാനത്തോട് കൂടിയാണ് പദ്ധതികളുടെ നിർവഹണം തുടങ്ങിയത്. ഇപ്പോഴുള്ള ഫണ്ട് വിനിയോഗത്തിലെ ശതമാന കണക്കുകളിൽ ആശങ്കപെടേണ്ട സാഹചര്യമില്ല. കഴിഞ്ഞ വർഷ പദ്ധതിയിൽ ജനുവരിയിൽ പതിനാറ് ശതമാനമായിരുന്നു. മാർച്ച് പൂത്തിയായപ്പോൾ 90 ശതമാനത്തിൽ എത്തിക്കാൻ കഴിഞ്ഞ വർഷം ഭരണ സമിത് കഴിഞ്ഞിട്ടുണ്ട് എന്നും.2022-23 പദ്ധതി വർഷത്തിൽ പട്ടിക വർഗ്ഗം വികസന ഫണ്ട് ഇനത്തിൽ 50.72 ശതമാനവും, പട്ടികജാതി വികസന ഫണ്ടിനത്തിൽ 44.25 ശതമാനവും പൊതുവിഭാഗം വികസന ഫണ്ട് 14 ശതമാനവും ഇതിനോടകം ചെലവയിച്ച് കഴിഞ്ഞു. ആസ്തി പുനരുദ്ധാരണ ഫണ്ട് 24.37 ശതമാനവും ചെലവയിച്ചിട്ടുണ്ട്. ആകെ ചിലവിനത്തിൽ 16.39 ശതമാനവും ഒരു മാസ പ്രവർത്തനത്തിലൂടെ നടത്താൻ കഴിഞ്ഞത് വളരെ വലിയ മുന്നേറ്റമായിട്ടാണ് ഭരണസമിതി കാണുന്നത്.കാർഷിക മേഖലയിൽ 8.15 ശതമാനം, മൃഗസംരക്ഷണം – പൂജ്യം ശതമാനം, കുടുംബാരോഗ്യ കേന്ദ്രം – 35.66 ശതമാനം, ആയുർവേദം – നൂറ് ശതമാനം, ദാരിദ്ര്യ ലഘൂകരണം – 30.61 ശതമാനം, ഐ.സി.ഡി.എസ് (അങ്കണവാടി ) – 16.18 ശതമാനം, ഡയരി – പൂജ്യം ശതമാനം, പൊതുഭരണം – 4.86 ശതമാനം, വിദ്യാഭ്യാസം – 72.48 ശതമാനം, പൊതുമരാമത് – 16.37 ശതമാനവുമാണ് വിവിധ മേഖലകളിൽ ചെലവയിച്ചത്.പൊതുമരാമത് പദ്ധതി നിർവ്വണരംഗത്ത് ഒട്ടേറെ സാങ്കേതിക പരിഷ്കരണങ്ങൾ നടന്നു വരുന്നത് പദ്ധതി പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രൈസ് സോഫ്റ്റ്വെയർ, ആസ്തി ഡിജിറ്റലൈസേഷൻ ആർ – ട്രാക്ക് , ഇ- എം ബുക്ക് തുടങ്ങിയ പരിഷ്ക്കാരങ്ങൾ പൊതുമരാത് പ്രവൃത്തികളിലെ ചിലവിനെ സാരമായി ബാധിച്ചിട്ടുണ്ട്.ഗുണഭോക്തൃ പട്ടിക ആവശ്യമായ ഡയരി , കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളിൽ ഡിസംബർ അവസാനത്തോടെ വലിയ പുരോഗതിയുണ്ടാകും.ചില തദ്ദേശ സ്ഥാപനങ്ങളുടെ ചിലവിനത്തിലെ ചെറിയ വർദ്ധനവ് സാങ്കേതികം മാത്രമാണ്. മാർച്ച് പൂർത്തിയാകുമ്പോൾ ഇടത് പക്ഷത്തിന് ഒന്നും പറയാനുള്ള അവസരമുണ്ടാകില്ലെന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Post a Comment