Nov 3, 2022

മരിക്കാൻ പോകുന്നതായി പുലർച്ചെ 3ന് സഫ്‌വയുടെ സന്ദേശം; രാവിലെ മക്കളുമൊത്ത് മരിച്ച നിലയിൽ".


കോട്ടക്കൽ • മലപ്പുറം കോട്ടക്കൽ ചെട്ടിയാംകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ കുടുംബപ്രശ്നമാണെന്ന് നിഗമനം. നാംകുന്നത്തു റാഷിദ്‌ അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്തിമ മർസീഹ (‌നാല്) മറിയം (ഒന്ന്) എന്നിവരെയാണ് രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റാഷിദ് അലിയാണ് മൂവരും മരിച്ച വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചത്.

സഫ്‌വയുടെ മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു. മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചതാണെന്നാണ് വിവരം. ഇന്നലെ രാത്രി സഫ്‌വയും മക്കളും ഒരു മുറിയിലും റാഷിദ് മറ്റൊരു മുറിയിലുമാണ് ഉറങ്ങാൻ കിടന്നത്.

സഫ്‌വയും റാഷിദ് അലിയുമായി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. താൻ മരിക്കാൻ പോകുന്നതായി സഫ്‌വ പുലർച്ചെ മൂന്നിന് റാഷിദിന് സന്ദേശം അയച്ചിരുന്നതായും പറയുന്നു. അഞ്ച് വർഷം മുൻപായിരുന്നു റാഷിദിന്റെയും സഫ്‌വയുടെയും വിവാഹം. ഗൾഫിൽ ജോലി ചെയ്തിരുന്ന റാഷിദ് 6 മാസം മുൻപാണ് നാട്ടിലെത്തിയത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only