Nov 3, 2022

റേഷൻ കട സ്മാർട്ട് ആക്കുന്നു


ഓമശ്ശേരി :
 റേഷൻ കടയിൽ നിന്നും വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങൾ മുഴുവൻ ലഭിക്കും.അത് വലിയ വില കൊടുത്തു കൈപൊള്ളാതെ ഭക്ഷ്യവകുപ്പിന്റെ പുതിയ സംരംഭമായ സ്മാർട്ട് റേഷൻ കട ഉടൻ പ്രവർത്തനം തുടങ്ങുന്നു. ആദ്യഘട്ടത്തിൽ ഒരു ജില്ലയിൽ അഞ്ചു വീതം റേഷൻ കടയാണ് സ്മാർട്ട് ആകുന്നത്. മലയോരമേഖലയിലെ ആദ്യത്തെ റേഷൻ കട ഓമശ്ശേരി പഞ്ചായത്തിലെ പെരുവല്ലിയിലാണ് തുടങ്ങുന്നത്.
           
 ബാങ്ക് ഓഫ് ബറോഡയുടെ ബാങ്കിംഗ് സൗകര്യം, മിൽമയുടെയും സപ്ലൈകോയുടെയും സബ്സിഡി ഉൽപ്പന്നങ്ങൾ, വിവിധ അപേക്ഷകൾ ഓൺലൈനായി നൽകാനുള്ള സൗകര്യം, അഞ്ച് കിലോയുടെ പാചകവാതക സിലിണ്ടർ എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only