ലക്കിടി : വയനാട് ചുരത്തിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി കൊക്കയിലേക്ക് മറിഞ്ഞു. ചുരം ഒൻപതാം വളവിൽ രാത്രി പന്ത്രണ്ടരയോടെ ആണ് അപകടം. ബംഗളൂരുവിൽ നിന്ന് ഗ്യാസ് സിലിണ്ടർ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണ്ടത്.ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. പരുക്കേറ്റ ഡ്രൈവർ തമിഴ് നാട് സ്വദേശി രവികുമാർ സാഹസികമായി കൊക്കയിൽ നിന്നും സ്വയം കയറി റോഡിൽ എത്തി. തലക്ക് ആഴത്തിൽ മുറിവേറ്റ ഇയാളെ വൈത്തിരിയിലെ
ആശുപത്രിയിലേക്ക് എത്തിക്കുകയും വിദഗ്ദ്ധ ചികിത്സക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ഗ്യാസ് സിലിണ്ടറുകൾക്ക്
ചോർച്ചയുള്ളതിനാൽ ഫയർഫോഴ്സും പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.കൊക്കയിൽ നിന്നും ലോറിയുടെ വെളിച്ചം മാത്രമാണ് മുകളിലേക്ക് കാണുന്നത്.
Post a Comment