കൂടരഞ്ഞി: ഇന്നലെ വൈകിട്ട് മലയോരത്ത് ഉണ്ടായ ശക്തമായ മഴയിൽ പുഴകളിൽ കനത്ത മലവെള്ളപ്പാച്ചിൽ. ഉറുമി പവർ ഹൗസിനു മുകളിലെ പുഴയിൽ രണ്ട് പേർ കുടുങ്ങി. നാട്ടുകാരും മുക്കത്ത് നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും ചേർന്ന് കുടുങ്ങിയവരെ രക്ഷിച്ചു.അരീക്കോട് കാവന്നൂർ സ്വദേശികളായ യുവാക്കളാണ് ഇന്നലെ പുഴയിൽ കുടുങ്ങിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സി.കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം ആണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. ഒരുമാസം മുൻപ് ഈ ഭാഗത്ത് 5 വിനോദ സഞ്ചാരികൾ ഇതേ പോലെ മലവെള്ള പാച്ചിലിൽ കുടുങ്ങിയിരുന്നു. ഇവരെ നാട്ടുകാരാണ് രക്ഷിച്ചത്. മലയോരത്തെ കാലാവസ്ഥ മാറ്റം തിരിച്ചറിയാൻ പറ്റാത്ത വിനോദ സഞ്ചാരികളാണ് സ്ഥിരമായി അപകടത്തിൽ ആകുന്നത്.
Post a Comment