Nov 7, 2022

കായിക മേളയ്ക്കു തുടക്കമായി.


പുല്ലുരാംപാറ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടക്കുന്ന 16 മത് മുക്കം ഉപജില്ലാ കായിക മേളയ്ക്ക് തുടക്കമായി.മേള യുടെ ആരംഭം കുറിച്ചു കൊണ്ട് നടത്തിയ പതാക ഉയർത്തൽ കർമ്മം സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിട ത്തിൽ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓംകാര നാഥൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.പ്രിൻസിപ്പൽ ആന്റണി കെ. ജെ, പ്രധാന അധ്യാപകരായ ജോളി ജോസഫ്, സിബി കുര്യാക്കോസ്, കോർഡിനേറ്റർ സുധീർ എം, പി ടി എ പ്രസിഡന്റ്‌ മാരായ വിത്സൻ താഴത്തു പറമ്പിൽ, സിജോ മാളോല,കായിക അധ്യാപകരായ ടോമി ചെറിയാൻ, ജോയി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
നാളെ ഉദ്ഘാടനച്ചടങ്ങുകൾ ലിന്റോ ജോസഫ് എം എൽ എ ആണ് ഉദ്ഘാടനം ചെയ്യുന്നത്. സമാപന സമ്മേളനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്യുന്നു ഈ ദിവസങ്ങളിൽ 169 ഇനങ്ങളിലായി 1355 വിദ്യാർഥികളാണ് മത്സരിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only