കോഴിക്കോട്:മെഡിക്കല്‍ കോളേജ് പൊലീസിന്റെ കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. ബൈക്ക് മോഷണക്കേസ് പ്രതിയായ മുഹമ്മദ് റിയാസിനെ മാറാട് വെച്ചാണ് പിടികൂടിയത്. പ്രതി രക്ഷപ്പെടുമ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ബൈക്ക് മോഷണക്കേസില്‍ അറസ്റ്റിലായി കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് പ്രതിയായ മുഹമ്മദ് റിയാസ് പൊലീസ് കസ്റ്റഡിയില്‍നിന്ന് ചാടിയത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറും വഴിയായിരുന്നു രക്ഷപ്പെടല്‍. രാത്രി വരെ പൊലീസ് തലങ്ങും വിലങ്ങും തിരഞ്ഞിട്ടും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.വീടീനു സമീപം പയ്യാനക്കൽ നിന്നും മുടിയും താടിയും മുറിച്ചു രൂപ മാറ്റം വരുത്തി യ നിലയിലാണ് ഇയാളെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.
Post a Comment