കോഴിക്കോട്: സി.എച്ച് സെൻറർ ദമ്മാം ചാപ്റ്ററും ദമ്മാം കോഴിക്കോട് ജില്ലാ കെ.എം.സി.സിയും സംഘടിപ്പിച്ച സ്നേഹസംഗമം പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഈ സേവനം പ്രയാസമനുഭവിക്കുന്നവർക്ക് വലിയ ആശ്വാസവും കരുതലുമാ extണെന്നും തങ്ങൾ പറഞ്ഞു. മെഡിക്കൽ കോളേജ് സി. എച്ച് സെൻറർ പി.എം സുലൈമാൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിന്നും ചാപ്റ്റർ ആസ്ഥാനത്ത് സഫ അലവി അധ്യക്ഷനായി.ദമ്മാം ചാപ്റ്റർ എസ്. നൽകി ആദരിച്ചു.
മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.സി.എച്ച് സെൻറർ പ്രസിഡൻറ് കെ.പി കോയ ഹാജി, ജനറൽ സെക്രട്ടറി എം.എ റസാഖ് മാസ്റ്റർ, ട്രഷറർ ടി.പി മുഹമ്മദ്, ഓർഗനൈസിംഗ് സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റർ, സലീം പാണമ്പ്ര, നാസർ ചാലിയം, ജമാൽ മീനങ്ങാടി, ഉമ്മർ കുറ്റിക്കാട്ടൂർ, അസീസ് കുറ്റിക്കാട്ടൂർ, സലീം എളേറ്റിൻവട്ടോളി, ഷഫീഖ് മുക്കം, സാബിത് കളകാന്തിരി, ഹുസൈൻകുട്ടി മായനാട് റഷീദ് കാക്കൂർ, റുഖിമ റഹ് മാൻ, തസ് ലിന സലീം, സെൻറർ ഭാരവാഹികളായ പി.എൻ.കെ അഷ്റഫ്, ഒ.കെ. നടുവണ്ണൂർ, അരിയിൽ മൊയ്തീൻ ഹാജി സംസാരിച്ചു. ചാപ്റ്റർ കോർഡിനേറ്റർ സൈഫുദ്ദീൻ മുക്കം സ്വാഗതവും ഷറഫു കൊടുവള്ളി നന്ദിയും പറഞ്ഞു.
Post a Comment