
നടി ഷക്കീല പങ്കെടുക്കുന്നതിനാല്‍ കോഴിക്കോട് ഹൈ ലൈറ്റ് മാളിലെ ട്രെയിലര്‍ ലോഞ്ച് തടഞ്ഞു.ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയുടെ ലോഞ്ചാണ് നടക്കേണ്ടിയിരുന്നത്. സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതായി മാളുകാര്‍ അറിയിച്ചതായി സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ഇന്ന് വൈകിട്ട് 7 മണിയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താനിരുന്ന പരിപാടിയാണ് മാള്‍ അധികൃതരുടെ എതിര്‍പ്പ് മൂലം ഒഴിവാക്കിയത്.ഷക്കീല പങ്കെടുക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞാണ് മാള്‍ അധികൃതര്‍ ട്രെയ്‌ലര്‍ ലോഞ്ചിന് അനുമതി നിഷേധിച്ചത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതിന് ശേഷം മാള്‍ അധികൃതര്‍ പരിപാടി നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.ഷക്കീലയെ ഒഴിവാക്കിയാല്‍ പരിപാടി നടത്താന്‍ അനുവദിക്കാമെന്ന് മാള്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ മുഖ്യാതിഥിയായി ക്ഷണിച്ച ശേഷം ഷക്കീലയെ ഒഴിവാക്കി പരിപാടി നടത്തുന്നത് ശരിയല്ലെന്ന കാരണത്താല്‍ ഇന്ന് കോഴിക്കോട് നടത്താന്‍ ഇരുന്ന ട്രെയ്‌ലര്‍ ലോഞ്ച് ഒഴിവാക്കുകയാണെന്ന് ഒമര്‍ ലുലു ഫെസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.
Post a Comment