നാലു വയസുകാരിക്കിനി ചിരിക്കാം. അയൽവാസിയുടെ വാതിൽ ലോക്കിനുള്ളിൽ കൈവിരൽ കുരുങ്ങിയതിൻ്റെ വേദന തീർന്നത് മുക്കം അഗ്നിരക്ഷാനിലയത്തിലെത്തിയതോടെ. ഓർക്കാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറ പൂവത്തിക്കൽമുനീറിന്റെ മകൾ, നാലു വയസുകാരി നുഹ ഫാത്തിമക്ക് ഇനി ഫയർഫോഴ്സിൻ്റെ കാക്കിയോട് എന്നും കാണുമൊരു ബഹുമാനം. അയൽ വീട്ടിലെ വാതിലിന്റെ ഡോർ ലോക്കിനുള്ളിൽ കൈവിരൽ കുടുങ്ങിയതോടെ കളി കാര്യമായി.ഉടൻ തന്നെ വീട്ടുകാർ വാതിലിന്റെ ലോക്ക് ഊരിമാറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ലോക്ക് ഊരിയെടുക്കാൻ സാധിച്ചില്ല.
പിന്നീടാണ് മുക്കം അഗ്നി രക്ഷാനിലയത്തിൽ വിവരമറിയിക്കുന്നത്. അവിടെയെത്തി ഉദ്യോഗസ്ഥർ, അഗ്നി രക്ഷാ നിലയത്തിലെ വാഹനത്തിൽ തന്നെ കുട്ടിയെയും കൂട്ടി സ്റ്റേഷനിൽ വരികയും, യാതൊരുവിധ പരിക്കുകളും കൂടാതെ കുട്ടിക്ക് ആശ്വാസമരുളുകയും ചെയ്യുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ശംസുദ്ദീൻ്റെ നേതൃത്വത്തിൽ കട്ടറും സ്പ്രെഡറും മറ്റുപകരണങ്ങളും ഉപയോഗിച്ചാണ് ലോക്ക് പൊട്ടിച്ചെടുത്തത്.
എന്റെ മുക്കം ന്യൂസ് ഡസ്ക്
Post a Comment