തിരുവമ്പാടി: ഇരവഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ ഭാഗമായ തിരുവമ്പാടി പഞ്ചായത്തിലെ വിവിധ ഫാമുകൾ സന്ദർശിക്കാനും പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനുമായി കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ സബ് കളക്ടർ, നവകേരള മിഷൻ ജില്ലാ കോർഡിനേറ്റർ, ഡിടിപിസി സെക്രട്ടറി, മലബാർ ടൂറിസം കൗൺസിൽ ഭാരവാഹികൾ എന്നിവരടങ്ങുന്ന സംഘം ഇന്ന് തിരുവമ്പാടിയിൽ എത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ, ഇരവഞ്ഞി വാലി അഗ്രി ടൂറിസം സൊസൈറ്റി പ്രസിഡന്റ് അജു എമ്മാനുവൽ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ ചേര്‍ന്ന് സന്ദർശക സംഘത്തിന് രാവിലെ 11 മണിക്ക് തിരുവമ്പാടിയിൽ ലേക് വ്യു റിസോർട്ടിൽ സ്വീകരണം നല്‍കി.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM-K) ഓഫീസർമാരും സ്റ്റാഫും അടങ്ങിയ സംഘവും ഇതേ ദിവസം തന്നെ ഇവിടെ സന്ദർശനം നടത്തി.
Post a Comment