തിരുവമാടി : മലയോര മേഖലയായ തിരുവമ്പാടിയിൽ ഗ്യാസ് ക്രിമറ്റോറിയം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നാടിന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യാഥിതിയായി.
പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരം ഏറ്റടുത്തതിനുശേഷം വലിയ പരിഗണന നൽകി ഏറ്റവും വേഗത്തിൽ പൂർത്തീകരിക്കണമെന്ന് തീരുമാനമെടുത്ത ഒരു പദ്ധതിയാണ് ഗ്യാസ് ക്രിമറ്റോറിയം.
കെട്ടിടം സ്ഥാപിച്ചു തുറന്നു കൊടുത്തെങ്കിലും അത് പ്രവർത്തന സജ്ജമായിരുന്നില്ല എന്നത് പിന്നീടാണ് ഭരണ സമിതി മനസിലാക്കുകയും അവിടെയുള്ള എല്ലാ പോരായ്മകളും പരിഹരിച്ചുകൊണ്ട് 2018 ൽ തുടങ്ങി 2022 വരെ വിവിധ ഘട്ടങ്ങളിലായിട്ടുള്ള പ്രവർത്തികളിലൂടെയാണ് ക്രിമറ്റോറിയം പ്രവർത്തന സജ്ജമായത്.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഇരുപത്തിഒന്നതര ലക്ഷം രൂപയും മെഷിനറികൾ സ്ഥാപിക്കുന്നതിനായി മുപ്പത്തിമൂന്നര ലക്ഷം രൂപയുമാണ് ചെല വയിച്ചത്. ആകെ 63 ലക്ഷം രൂപ ചെലവയിച്ചാണ് ആധുനീക രീതിയിലുള്ള ഗ്യാസ് ക്രിമറ്റോറിയം ഇന്ന് തുറന്ന് കൊടുത്തത്.
തിരുവമ്പാടിയിലെ കോളനി നിവാസികൾകൾ ഉൾപ്പെടെ നൂറു കണക്കിന് കുടുംബങ്ങൾക്ക് ഉപകാരപ്രതമാകുന്ന പദ്ധതിയാണിത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യാഥിതിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ, ബ്ലോക്ക് അംഗം ബിജു എണ്ണാർമണ്ണിൽ, മുഹമ്മദലി കെ എം , ബാബു പൈക്കാട്ടിൽ, ജോളി ജോസഫ് , പി ടി അഗസ്റ്റിൻ, ടി ജെ കുര്യാച്ചൻ , പ്രീതി രാജിവ് , ടോമി കൊന്നക്കൽ , ഗണേഷ് ബാബു, സാഫിർ ദാരിമി, ജോയി മ്ലാങ്കുഴി, പ്രസാദ് കെ , ഡേവിഡ്, ജിജി ഇല്ലിക്കൽ , സുന്ദരൻ എ പ്രണവം, പി.ടി ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment