കോഴിക്കോട്: യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പറമ്പിൽ ബസാർ സ്വദേശിനി അനഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെ മാനസിക, ശാരീരിക പീഡനത്തെ തുടർന്നാണ് അനഘ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
അനഘയുടെ കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്. അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത എലത്തൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് കേസ് ചൊവായൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് മെഡിക്കല്‍ കോളജ് എസിപി കെ.സുദര്‍ശനാണ് അന്വേഷിക്കുന്നത്.
ആത്മഹത്യാ പ്രേരണാക്കുറ്റം, മാനസികവും ശാരീരവുമായ പീഡനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ കേസെടുത്തത്. 2020 മാർച്ച് 25നാണ് അനഘയും ശ്രീജേഷും വിവാഹിതരായത്. മകളെ ഫോൺ വിളിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തിരുന്നെന്നും പ്രസവം ഉള്‍പ്പെടെ അറിയിച്ചില്ലെന്നും അനഘയുടെ വീട്ടുകാർ ആരോപിച്ചിരുന്നു.
Post a Comment