മുക്കം: കുടുംബശ്രീ സംസ്ഥാന മിഷന്റെ നിർദ്ദേശ പ്രകാരം നഗര പ്രദേശങ്ങളുടെ സമഗ്ര വികസനം സാധ്യമാകാനുപകരിക്കുന്ന രീതിയിൽ ത്രിതല സംഘടനാ സംവിധാനങ്ങളെ നേതൃത്വത്തിൽ കുടുംബശ്രീ സി ഡിഎസ് തയ്യാറാക്കിയ നഗര ദാരിദ്ര്യഘഘൂകരണ പ്ലാൻ (യുപിആർപി) നഗരസഭക്ക് സമർപ്പിച്ചു. ഉപജീവന പദ്ധതി, അവകാശ പദ്ധതി, സാമൂഹ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം എന്നീ നാല് മേഖലകളിലെ വ്യത്യസ്ഥ ആവശ്യങ്ങളും നിർദ്ദേശങ്ങളും അയൽകൂട്ട തലത്തിൽ തയ്യാറാക്കുകയും പിന്നീട് എഡിഎസ് തലത്തിലും സി ഡി എസ് തലത്തിലും ക്രോഡീകരിച്ച് സി ഡിഎസ് തല കരട് പദ്ധതി തയ്യാറാക്കിക്കുകയും വിലയിരുത്തൽ സമിതിയിൽ അവതരിപ്പിക്കുകയും വിലയിരുത്തൽ സമിതിയുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതി തയ്യാറാക്കുകയും ചെയ്തു. യു പി ആർ പി തയ്യാറാക്കുന്നതിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളായി കൗൺസിൽ അവബോധനനം, സി ഡിഎസ് അവബോധനം, ഉപസമിതി കൺവീനർമാർക്കും റിസോഴ്സ് പേർസൺമാർക്കുമുള്ള പരിശീലനം, എഡിഎസ് തലത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്കും അയൽകൂട്ട ഭാരവാഹികൾക്കുള്ള പരിശീലനം എന്നിവ നൽകി. തുടർന്ന് യു പി ആർ പി പ്രത്യേക അജണ്ട വെച്ച് അയൽക്കൂട്ട യോഗം ചേരുകയും അയൽക്കൂട്ട അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും, അയൽകൂട്ടപരിധിയിലെ അയൽക്കൂട്ടങ്ങളിൽ അംഗങ്ങളല്ലാത്ത കുടുംബങ്ങളുടെയും ആവശ്യകതാ പ്ലാൻ തയ്യാറാക്കി അത് എഡിഎസ് തലത്തിൽ ക്രോഡീകരിച്ച് ഡിവിഷൻ കൗൺസിലറുടെ നിർദ്ദേശങ്ങൾ ഉൾപ്പെടെ കുട്ടിച്ചേർത്ത് സിഡിഎസിന് കൈമാറി. കൂടാതെ ഡിവിഷന്റെ വിശദമായ വിഭവമാപ്പ് തയ്യാറാക്കുകയും ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ രജിത സിടി നഗരസഭ ചെയർമാൻ പിടി ബാബുവിന് യുപിആർപി കൈമാറി വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി, കൗൺസിലർമാരായ സത്യനാരായണൻ മാസ്റ്റർ, അനിത ടീച്ചർ നഗരസഭാ സെക്രട്ടറി വിജില എന്നിവർ സംസാരിച്ചു. വിവിധ ഡിവിഷൻ കൗൺസിലർമാർ, മെമ്പർ സെക്രട്ടറി ശ്രീജിത്. സി ഡി എസ് എക്സിക്യൂട്ടീവ് അംഗങ്ങൾ, റിസോഴ്സ് പേഴ്സൺമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഉപസമിതി കൺവിനർ ദേവി കെ സ്വാഗതവും പത്മിനി എം നന്ദിയും പറഞ്ഞു.
Post a Comment