Nov 1, 2022

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി..


ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡില്‍ യുവാവിനെയും പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴ ചേർത്തല പള്ളിപ്പുറം ചെങ്ങണ്ട കരിയില്‍ തിലകന്റെയും ജീജയുടെയും മകന്‍ അനന്തകൃഷ്ണന്‍ (കിച്ചു 23), ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകള്‍ എലിസബത്ത് (17) എന്നിവരെയാണ് ഇന്നലെ സന്ധ്യയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൂച്ചാക്കലിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ എലിസബത്ത് ഇന്നലെ സ്‌കൂളില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്.

വൈകിട്ട് മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ ചെയ്ത നിലയിൽ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only