Nov 1, 2022

വി. ബാലകൃഷ്ണന് പൗര സ്വീകരണം നൽകി.


മുക്കം : പൊതുപ്രവർത്തന രംഗ
ത്ത് ആറ് പതിറ്റാണ്ടി
ലേറെക്കാലം മികച്ചപ്രവർത്തനത്തിലൂടെമാതൃക കാട്ടിയ വി.ബാല
കൃഷ്ണനെ മുക്കം പൗരാവലി ആദരിച്ചു. നോൺ ടീച്ചിങ് സ്റ്റാഫ് അസോ
സിയേഷൻ സംസ്ഥാന പ്രസിഡന്റ്,ഐ.എൻ.ടി.യു.സി. സംസ്ഥാന ഭാരവാഹി , ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം, ധീവര
സഭ സംസ്ഥാന വൈസ് പ്രസിഡന്റ്, സഹകരണ ബാങ്ക് ഡയറക്ടർ, ആനയാംകുന്ന് അയ്യപ്പ ക്ഷേത്ര സമിതി പ്രസിഡന്റ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു വന്ന ബാലകൃഷ്ണൻ ഇപ്പോൾ വീട്ടിൽ വിശ്രമ ജീവിതം നയിക്കുക
യാണ്. വിവിധ മേഖലകളിൽ നൽകിയ സംഭാവ
നകൾ പരിഗണിച്ചാണ് പൗരാവലി ആദരിച്ചത്. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം എം.കെ.
രാഘവൻ എം.പി. ഉദ്ഘാഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ എൻ . കെ.അബ്ദുറഹിമാൻ അധ്യക്ഷനായി.ഐ.എൻ.ടി.യു.സി. അഖിലേ
ന്ത്യാ സെക്രട്ടറി ഡോ.എം.പി. പത്മനാ
ഭൻപൊന്നാടയണിയിച്ചു.ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ വർക്കിങ് കമ്മറ്റി അംഗം അഡ്വ.
എം.രാജൻ മംഗള പത്രം നൽകി. എം.കെ. ബീരാൻമുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറിപി.എം.അബ്ദുറഹിമാൻ , മത്സ്യ തൊഴിലാളി കോൺ
ഗ്രസ് ജില്ലാ പ്രസിഡന്റ് വി.ഉമേഷ്, റഫീഖ് മാളിക, ഇ.പി.ഉണ്ണികൃഷ്ണൻ
,തേമ്പലൻ അയമുട്ടി , കലങ്കൊമ്പൻ മുഹമ്മദ്, റീനാ പ്രകാശ് എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only