തിരുവമ്പാടി : നവംബർ 14, 16, 17, 18 തീയ്യതികളിൽ തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ല കലോത്സവ ലോഗോ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ചു. എൻട്രികൾ ക്ഷണിച്ച് നടന്ന ലോഗോ, പേര് മത്സരങ്ങളിൽ യഥാക്രമം, മുരിങ്ങംപുറയി സ്വദേശിയായ റെയ്സൽ വരച്ച ലോഗോയും സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ അധ്യാപികയായ ബീനാ റോസ് നിർദ്ദേശിച്ച തകജവും തിരഞ്ഞെടുക്കപ്പെട്ടു.
യോഗത്തിൽ വാർഡ് മെമ്പർ ലിസി അബ്രാഹം, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഓംകാരനാഥൻ, ജനറൽ കൺവീനർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, സ്ഥാപന മേധാവിമാരായ വിപിൻ എം. സെബാസ്റ്റ്യൻ, സിസ്റ്റർ സാങ്ങ്റ്റ CMC, ജിബി ജോസ് , ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ദേവസ്യ പി.ജെ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോളി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ കലോത്സവ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
Post a Comment