Nov 19, 2022

നല്ല സമയം' ലോഞ്ചിന് ഷക്കീല ഇന്ന് കോഴിക്കോട് എത്തും.


ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ചെയ്യാന്‍ ഷക്കീല ഇന്ന് വൈകിട്ട് 7ന് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തും. ഒമര്‍ ലുലു, നായകന്‍ ഇര്‍ഷാദ് , വിജീഷ് എന്നിവരോടൊപ്പം പുതുമുഖ നായികമാരായ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. പ്രവാസിയായ കളന്തൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് റതിന്‍ രാധാകൃഷ്ണന്‍. നവംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.

അതേസമയം ചിത്രത്തിൻറെ സെൻസറിംഗ് കഴിഞ്ഞ് എ സർട്ടിഫിക്കറ്റ് ലഭിച്ചതായി ഒമർ ലുലു ഫേസ്ബുക്കിൽ അറിയിച്ചു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only