മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ നടത്തുന്ന മെഗാ ബിരിയാണി ചലഞ്ചിന് നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരുടെ സഹായ ഹസ്തം.
ലഹരി ബാധിതരായ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ ഡി അഡിക്ഷൻ സെന്റർ, മാനസിക രോഗ ചികിത്സാ കേന്ദ്രം , വയോജനങ്ങൾക്കുള്ള ഡെ കെയർ എന്നിവ തുടങ്ങുന്നതിനുള്ള സ്ഥലമെടുപ്പിനായാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. രണ്ട് ദിവസങ്ങളിലായി നടത്തുന്ന ബിരിയാണി ചലഞ്ച് ഒരു ദിവസം കാമ്പസിനും ഒരു ദിവസം നാട്ടുകാർക്കും വേണ്ടിയാണ്.
ബിരിയാണി ചലഞ്ചിനായുള്ള വിഭവ സമാഹരണത്തിൽ ഇതിനോടകം അനവധി കാമ്പസുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി.
നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന പരിപാടി പ്രിൻസിപ്പൽ ഹസീല ഉദ്ഘാടനം ചെയ്തു. ഗ്രെയ്സ് ചെയർമാൻ പി.കെ. ഷരീഫുദ്ദീൻ വിഭവം ഏറ്റുവാങ്ങി. എൻ.എസ്.എസ് കോ ഓഡിനേറ്റർ ഹജാസ് നേതൃത്വം നൽകി.
Post a Comment