കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പഠനത്തോടൊപ്പം ഉല്ലാസത്തിനും കായിക ഉണർവിനും പുത്തൻ ചൈതന്യം പകർന്നുകൊണ്ട് കിഡ്സ് പാർക്ക് അഭിവന്ദ്യ താമരശ്ശേരി രൂപത മെത്രാൻ മാർ റെമീജിയോസ് ഇഞ്ചനാനിയൽ ആശീർവാദകർമ്മം നിർവഹിച്ച് കുരുന്നുകൾക്കായി സമർപ്പിച്ചു . ബഹു കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ മാനേജർ റവ. ഫാ. റോയി തേക്കും കാട്ടിൽ സ്വാഗതമാശംസിച്ചു. യോഗത്തിൽ വച്ച് കുരുന്നുകൾക്കായി കിഡ്സ് പാർക്ക് സ്പോൺസർ ചെയ്ത ശ്രീ. ബാജി ജോസഫ് കാക്കനാട് അവർകളെ [ ഡയറക്ടർ ആന്തസ് ഫാർമ ]ആദരിച്ചു. ആശംസകൾ അറിയിച്ചു കൊണ്ട് വാർഡ് മെമ്പർ ശ്രീ ജോസ് മോൻ മാവറ, ഹെഡ്മാസ്റ്റർ സജി ജോൺ ,എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി . T. ജോർജ് , HSS PTA പ്രസിഡണ്ട് ശ്രീ.ജോസ് ഞാവള്ളിൽ, LP സ്കൂൾ PTA പ്രസിഡണ്ട് ശ്രീ.സണ്ണി പെരികിലം തറപ്പേൽ, എന്നിവർ സംസാരിച്ചു സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.ലീന വർഗീസ് നന്ദി രേഖപ്പെടുത്തി.
Post a Comment