കൊടിയത്തൂർ : എസ്.കെ.എസ്.എസ്.എഫ് ചെറുവാടി ക്ലസ്റ്റർ കമ്മറ്റി സംഘടിപ്പിച്ച സർഗലയം കോടിയത്തൂർ 'വാദിനൂർ' നഗരിയിൽ സമാപിച്ചു. ഇരുന്നൂറ്റി അൻപതി അഞ്ചു പോയന്റ് നേടി പഴംപറമ്പ് യൂണിറ്റ് ഓവറോൾ ചാമ്പ്യന്മാരായി. തൊണ്ണൂറ്റി എട്ട് പോയന്റ് നേടി കൊടിയത്തൂർ യൂണിറ്റ് രണ്ടും എൺപത്തി ഏഴു പോയന്റു നേടി പന്നിക്കോട് യൂണിറ്റ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പരിപാടി എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ മുക്കം ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ പ്രസിഡന്റ് ഷാഫി ചുള്ളിക്കാപറമ്പ് അധ്യക്ഷനായി. സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോർഡിനേഷൻ സെക്രട്ടറി ബീരാൻകുട്ടി ചാത്തപറമ്പ്, കോഴിക്കോട് ജില്ലാ സഹചാരി ചെയർമാൻ സുൽഫീക്കർ നെല്ലിക്കാപ്പറമ്പ്, കോഴിക്കോട് ജില്ലാ വിഖായ കൺവീനവർ ഇക്ബാൽ വെസ്റ്റ് കൊടിയത്തൂർ, എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല സെക്രട്ടറി ഫൈസൽ ആനയാം കുന്ന് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.
മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടി കിഡ്ഡീസ് വിഭാഗത്തിൽ കൊടിയത്തൂർ യൂണിറ്റിലെ മിസ്ഹബും സബ് ജൂനിയർ വിഭാഗത്തിൽ തോനങ്ങാപറമ്പ് യൂണിറ്റിലെ മാലിക്ക് ദീനാറും ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും പഴം പറമ്പ് യൂണിറ്റിലെ ഹാദി മുഹമ്മദ്, മുഹമ്മദ് ഇഖ്ബാൽ പി.ജി എന്നിവരും സൂപ്പർ സീനിയർ വിഭാഗത്തിൽ കൊടിയത്തൂർ യൂണിറ്റിലെ ഹംദാനും കലാപ്രതിഭ പട്ടത്തിന് അർഹരായി.
എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല വർക്കിംഗ് സെക്രട്ടറി ഡോ. ആരിഫ് അലി പന്നിക്കോട്, നിസാം കള്ളിപ്പാറ, ആഷിഖ് ചാത്തപറമ്പ്, സൽമാൻ ഫാരിസ് യമാനി ചെറുവാടി, ഫസൽ റഹ്മാൻ ചെറുവാടി, നിഷാദ് ചുള്ളിക്കാപറമ്പ്, മുബഷിർ കൊടിയത്തൂർ, റിൻഷാദ് ചെറുവാടി, ശംഷുദ്ധീൻ കാരാളിപറമ്പ്, അൻസിഫ് ചുള്ളിക്കാപറമ്പ്, അഖിൽ മുഹമ്മദ്, ഷഹനാസ് കാരാളിപറമ്പ് എന്നിവർ നേതൃത്വം നൽകി. എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂർ യൂണിറ്റ് പ്രസിഡന്റ് അഹ്ദൽ ഉള്ളാട്ടിൽ സ്വാഗതവും ക്ലസ്റ്റർ ട്രഷറർ ഹാഫിള് റിയാസ് വെസ്റ്റ് കൊടിയത്തൂർ നന്ദിയും പറഞ്ഞു.
ഫോട്ടോ : എസ്.കെ.എസ്.എസ്.എഫ് ചെറുവാടി ക്ലസ്റ്റർ സംഘടിപ്പിച്ച സർഗലയത്തിൽ ഓവറോൾ ചാമ്പ്യന്മാരായ പഴം പറമ്പ് യൂണിറ്റിന് ജില്ലാ സെക്രട്ടറി അലി അക്ബർ മുക്കം ട്രോഫി നൽകുന്നു.
Post a Comment