കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായിൽ, മലാംകുന്ന് ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണം.ഇന്ന് രാവിലെയാണ് സംഭവം.
വീടിനോട് സമീപം കളിക്കുകയായിരുന്ന രണ്ടു കുട്ടികളെയാണ് അല്പം മുമ്പ് തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ ഒരു കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതായാണ് വിവരം.ഈ കുട്ടിക്ക് സാരമായി പരിക്കേറ്റതാ യി സൂചനയുണ്ട്.
നായ ഇപ്പോഴും പ്രദേശത്ത് പരിഭ്രാന്തി പരത്തുന്നുണ്ട്. രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഇപ്പോഴും നായയെ പിടിക്കാൻ ശ്രമം നടത്തുന്നുണ്ട്. ഇതുവരെ നായയെ പിടികൂടാൻ സാധിച്ചിട്ടില്ല
Post a Comment