Dec 3, 2022

ഭീമൻ യന്ത്രങ്ങളുമായി രണ്ട് ലോറികൾ അടിവാരത്ത് നിർത്തിയിട്ടിട്ട് മൂന്നു മാസം; ചുരം കയറാൻ 20 ലക്ഷം രൂപ കെട്ടിവെക്കണം


കൽപ്പറ്റ: 

ഭീമൻ യന്ത്രങ്ങളുമായി വന്ന രണ്ട് ട്രെയ്ലർ ലോറികൾക്ക് ചുരം കയറാൻ വൻ നിബന്ധനകൾ. വയനാട്, കോഴിക്കോട് കളക്‌ട്രേറ്റുകളിൽ പത്ത് ലക്ഷം രൂപ വീതം കെട്ടിവെച്ച് സത്യവാങ്മൂലം നൽകിയാൽ മാത്രമെ ട്രെയ്‌ലറുകൾക്ക് ചുരം കയറാൻ സാധിക്കൂ. തുക കെട്ടിവെക്കുന്നതിനൊപ്പം തന്നെ ചുരം കയറുന്നതിനിടെ എന്തെങ്കിലും നാശനഷ്ടമുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഏൽക്കുമെന്ന സത്യവാങ്മൂലം നൽകണമെന്നുമാണ് ഏറ്റവുമൊടുവിൽ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. തുക ഡിമാന്റ് ഡ്രാഫ്റ്റായി കെട്ടിവെക്കണം. ചുരം കയറുന്നതിനിടെ വലിയ പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിൽ തുക തിരിച്ച് നൽകാമെന്നും കമ്പനിയെ അറിയിച്ചിട്ടുണ്ട്. 

അതേസമയം ഇരു കളക്ടറേറ്റുകളിലും
പത്ത് ലക്ഷം വീതം കെട്ടിവെച്ച് ലോറി ചുരം കയറ്റാൻ കമ്പനി അധികൃതർ തയ്യാറായിരിക്കുകയാണ്. എന്നാൽ ജില്ലാ ഭരണകൂടം നിർദേശിക്കുന്ന സത്യവാങ്മൂലത്തിലെ ഉള്ളടക്കം സംബന്ധിച്ച് വലിയ ആശങ്കയിലാണ് കമ്പനി അധികൃതർ. ചെന്നൈയിൽ നിന്നും മൈസൂർ നഞ്ചൻഗോഡിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തിയ രണ്ട് ട്രെയ്ലർ ലോറികളാണ് കഴിഞ്ഞ മൂന്ന് മാസമായി അടിവാരത്ത് നിർത്തിയിട്ടിരിക്കുന്നത്. തമിഴ്നാട്ടിലെ അണ്ണാമലൈ ട്രാൻസ്പോർട്ട് കമ്പനിയുടെ ലോറികളാണിത്.

കഴിഞ്ഞ 84 ദിവസം വണ്ടി നിർത്തിയിട്ടതിനെ തുടർന്ന് 12 ലക്ഷം രൂപയാണ് കമ്പനിക്ക് ഇതുവരെ നഷ്ടമായത്. ആറ് വയർമാൻമാരും രണ്ട് ഡ്രൈവർമാരും ആറ് ടെക്നീഷ്യൻമാരുമടക്കം 14 ജിവനക്കാരാണ് ഈ ലോറിക്കൊപ്പമുള്ളത്. ഇവരുടെ ശമ്പളമടക്കം ഇപ്പോഴും കമ്പനി നൽകികൊണ്ടിരിക്കുകയാണ്. ഈ ട്രെയ്ലർ ലോറികൾ വാളായാർ അതിർത്തി വഴി കേരളത്തിന്റെ ദേശീയ പാതയിൽ പ്രവേശിക്കാൻ 40000 രൂപയാണ് കമ്പനി അധികൃതർ നൽകിയത്. തുടർന്ന് അടിവാരം വരെ എത്താൻ പലർക്കും കമ്പനി അധികൃതർ പണം നൽകി. ഇപ്പോൾ വീണ്ടും വലിയ ഒരു തുകകെട്ടിവെച്ച് വാഹനം ചുരം കയറ്റാനാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only