കൂടരഞ്ഞി: തോട്ടത്തിൽ കയറി അടക്ക പറിച്ച് വില്പന നടത്തിയ കൂമ്പാറ മാങ്കുന്ന് താമസിക്കുന്ന കിഴക്ക് വീട്ടിൽ രാജുവിനെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കൂമ്പാറ മാങ്കുന്ന് സ്വദേശി ബാബു തോമസിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കയറിയാണ് രാജു അടക്ക പറിച്ചത്
മോഷണം നടത്തിയ അടക്ക തിരുവമ്പാടിയിലെ സ്വകാര്യ വ്യക്തിയുടെ കടയിൽ വിൽപ്പന നടത്തുകയായിരുന്നു. കൂട്ടുപ്രതി കൂമ്പാറ സ്വദേശിയായ ഗോപി ഒളിവിൽ പോയതാണെന്ന് പോലീസ് അറിയിച്ചു. തിരുവമ്പാടി എസ് ഐ രമ്യ.EK സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ എം , മണി .കെ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Post a Comment