മരിച്ച കുഞ്ഞിന്റെ മൃതദേഹം മൂന്ന് വർഷത്തോളം അച്ചാർ കുപ്പിയിൽ സൂക്ഷിച്ച് ദമ്പതികൾ. സൗത്ത് കൊറിയയിലെ ജിയോങ്‌ഗി പ്രവിശ്യയിലെ പോച്ചിയോൺ നഗരത്തിലാണ് സംഭവം. പതിനഞ്ച് മാസം പ്രായമുള്ളപ്പോഴാണ് കുഞ്ഞ് മരിക്കുന്നത് ശേഷം മൂന്ന് വർഷത്തോളം മൃതദേഹം അച്ചാർ കുപ്പിയിൽ സൂക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുഞ്ഞിനെ തെരുവിൽ ഉപേക്ഷിച്ചുവെന്നാണ് അമ്മ ആദ്യം പറഞ്ഞത്.
എന്നാൽ പിന്നീട് സത്യം പറഞ്ഞു. സ്കൂളിൽ പഠിക്കാൻ പ്രായമായ കുട്ടികളുടെ വിവരം ശേഖരിച്ചപ്പോഴാണ് ഇവരുടെ കുഞ്ഞിനെ ഇതുവരെ സ്കൂളിൽ ചേർക്കുകയോ വേണ്ട ആരോഗ്യപരിശോധനകൾ നടത്തുകയോ ചെയ്തിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ പൊലീസിന്റെ സംശയം ബലപ്പെട്ടു. അമ്മയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആദ്യ ഘട്ടത്തിൽ സാധിച്ചില്ല. കുട്ടിയുടെ അച്ഛൻ മറ്റൊരു കേസിൽ ജയിലിലായിരുന്നു. ഇയാൾ പുറത്തിറങ്ങിയതോടെ ഇരുവരും ചേർന്ന് കുട്ടിയുടെ മൃതദേഹം അച്ചാർ കുപ്പിയിലാക്കി വീടിന്റെ മേൽക്കൂരയിൽ ഒളിപ്പിച്ചു. യുവതി കുഞ്ഞിനെ കൊന്നതാണോ അതോ മരണശേഷം കുപ്പിയിലൊളിപ്പിച്ചതാണോയെന്ന് വ്യക്തമായിട്ടില്ല
Post a Comment